എപി അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിലേക്ക്; ടോം വടക്കന്‍ വക്താവ്; ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി. 12 ഉപാദ്ധ്യക്ഷന്‍മാരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗം തേജസ്വി സൂര്യയെ യുവമോര്‍ച്ചയുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിയമിച്ചു. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ കേന്ദ്ര മന്ത്രി രാധാമോഹന്‍ സിംഗ് തുടങ്ങിയവരെയും ഉപാദ്ധ്യക്ഷന്‍മാരായി പ്രഖ്യാപിച്ചു.
ഭൂപേന്ദ്ര യാദവടക്കം 8 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. 3 ജോയിന്റ് ജനറല്‍ സെക്രട്ടറിമാരും 13 ദേശീയ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്.

രാം മാധവ്, മുരളീധര്‍ റാവു എന്നിവര്‍ ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇല്ല. 23 ദേശീയ വക്താക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബിജെപി ദേശീയ വക്താക്കളായി. ഐടി, സോഷ്യല്‍ മീഡിയ ചുമതലകളില്‍ അമിത് മാളവ്യ തുടരും.

Exit mobile version