സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശികള്‍

കൊച്ചി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം പനങ്ങാട് സ്വദേശിനി ലീല, വാഴക്കുളം സ്വദേശിനി അല്‍ഫോണ്‍സ എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.

വൈറസ് ബാധമൂലം ഇതുവരെ എറണാകുളം ജില്ലയില്‍ 56 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം ജില്ലയില്‍ 655 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 638 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

കഴിഞ്ഞ ദിവസം ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പത്ത് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി, കോതമംഗലം, എടത്തല എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗബാധ. നിലവില്‍ 5031 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

Exit mobile version