‘നമ്മളോടൊപ്പമില്ലെങ്കിലും അദ്ദേഹം ശബ്ദം നല്‍കിയ ഗാനങ്ങള്‍ നമ്മളോടൊപ്പം തന്നെ ജീവിക്കും’ കൊവിഡ് പ്രതിരോധത്തിനായി എസ്പിബി പാടിയ ഗാനം പങ്കുവെച്ച് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും. ഫേസ്ബുക്കിലൂടെയാണ് മന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിനായി എസ്പിബി പാടിയ ഗാനം പങ്കുവെച്ചാണ് മന്ത്രിയുടെ അനുശോചന കുറിപ്പ്.

ഇത് പൊരുതലിന്റെ കരുതലിന്റെ സമയം ഒരുമിച്ച് നില്‍ക്കേണ്ട സമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.പി. ബാലസുബ്രഹ്മണ്യം അടുത്തകാലത്ത് പാടിയ ആ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. അദ്ദേഹം നമ്മളോടൊപ്പമില്ലെങ്കിലും അദ്ദേഹം ശബ്ദം നല്‍കിയ ഗാനങ്ങള്‍ നമ്മളോടൊപ്പം തന്നെ ജീവിക്കും. എല്ലാവരുടേയും ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. എസ്.പി.ബി.യ്ക്ക് ആദരാഞ്ജലികള്‍… മന്ത്രി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇത് പൊരുതലിന്റെ കരുതലിന്റെ സമയം
ഒരുമിച്ച് നില്‍ക്കേണ്ട സമയം…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.പി. ബാലസുബ്രഹ്മണ്യം അടുത്തകാലത്ത് പാടിയ ആ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. അദ്ദേഹം നമ്മളോടൊപ്പമില്ലെങ്കിലും അദ്ദേഹം ശബ്ദം നല്‍കിയ ഗാനങ്ങള്‍ നമ്മളോടൊപ്പം തന്നെ ജീവിക്കും. എല്ലാവരുടേയും ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. എസ്.പി.ബി.യ്ക്ക് ആദരാഞ്ജലികള്‍…

Exit mobile version