തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്ക പട്ടിക സങ്കീര്‍ണ്ണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണമാണെന്നാണ് അരോഗ്യവകുപ്പ് അറിയിച്ചത്.

രോഗം സ്ഥിരീകരിച്ച ഓഫീസര്‍ക്ക് കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി സമ്പര്‍ക്കമുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തിന്റെ മുന്നില്‍ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥിനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. സമ്പര്‍ക്ക പട്ടികയില്‍ ഷാഫി, ശബരി, വിവി രാജേഷ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

അതേസമയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണരുടെ ഗണ്‍മാനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. ഇതിനു പുറമെ തുമ്പ പോലീസ് സ്റ്റേഷനിലെ പതിനൊന്ന പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

Exit mobile version