പ്രശസ്ത ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശ്ശൂര്‍: ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പാമ്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

വിഷചികിത്സയെക്കുറിച്ച് ഗ്രന്ഥമെഴുതിയ അദ്ദേഹത്തെ തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തിയിരുന്നു. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു അദ്ദേഹം.

ഗുരുവായൂര്‍ ദേവസ്വം ഉള്‍പ്പെടെ മിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സച്ചിരുന്നത് അദ്ദേഹമായിരുന്നു. ഒരുമാസം മുമ്പേ ആയിരുന്നു അദ്ദേഹത്തിന്റെ നവതി ആഘോഷം. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: ഡോ. ശങ്കരന്‍, ഗിരിജ. മരുമക്കള്‍: മഞ്ജു, കൃഷ്ണന്‍ ഭട്ടതിരിപ്പാട്. ശവസംസ്‌കാരം ഇന്ന് കുമ്പളങ്ങാട് അവണപ്പറമ്പ് മനയില്‍.

Exit mobile version