വഴി മാറി ബസ് ചീറി പാഞ്ഞു..! കൈകാട്ടി നിര്‍ത്തിച്ച പോലീസിനെ ചീത്ത വിളിച്ച് ‘കിളി’

ഇരിങ്ങാലക്കുട: വഴി മാറി പായുന്ന ബസുകള്‍ പരിശോധിക്കാനെത്തിയ പോലീസിന് നേരെ അസഭ്യവര്‍ഷം നടത്തിയ ബസ് ജീവനക്കാരന്‍. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുബ്രഹ്മണ്യം എന്ന ബസിലെ ജീവനക്കാരനായ കൊറ്റനല്ലൂര്‍ സ്വദേശി മച്ചാട്ട് വീട്ടില്‍ അനീഷാണ് പോലീസിനെ ചീത്ത വിളിച്ച് അകത്തായത്.

ഇന്നലെയാണ് സംഭവം. അതേസമയം ഇന്നലെ രാവിലെ റൂട്ട് മാറി ഓടിയ മറ്റാരു ബസ് ബൈപാസ് റോഡില്‍ മാസ് തിയറ്റററിന് സമീപം സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇത്തരം ബസുകള്‍ക്കെതിരെ നടപടി എടുക്കുന്നതിനിടെയാണ് സംഭവം. പെര്‍മിറ്റ് ലംഘിച്ച് അമിതവേഗതയില്‍ എത്തിയ സുബ്രഹ്മണ്യം ബസ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ പോലീസിനു നേരെ തട്ടിക്കയറുകയായിരുന്നു. പോലീസിന്റെ ജോലിക്ക് തടസം സൃഷ്ടിച്ചെന്നാണ് കേസ്. പ്രതിയെ റിമാന്‍ഡ് ചെയ്തു

പെര്‍മിറ്റ് ലംഘിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള ‘സേഫ് ഡ്രൈവ്’ പദ്ധതിപ്രകാരം വാഹന പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സിഐ അറിയിച്ചു.

Exit mobile version