അഞ്ചുതെങ്ങില്‍ ബോട്ട് അപകടം

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപൊഴിയില്‍ ബോട്ട് അപകടം. മത്സ്യ ബന്ധന ബോട്ടാണ് അപടകത്തില്‍ പെട്ടത്. ആളപായമില്ല. മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപെട്ടു.

മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. കരയിലേക്ക് അടുക്കാറായപ്പോള്‍ ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായി. തുടര്‍ന്ന് ബോട്ട് തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്.

വര്‍ക്കല സ്വദേശികളായ ഹജ് മുഹമ്മദ്, ലത്തീഫ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version