പാലില്‍ നീരാടിയും രാധയ്‌ക്കൊപ്പം ഉല്ലസിച്ചും ശ്രീകൃഷ്ണന്‍; കാണാം രാഹുല്‍ രവി പകര്‍ത്തിയ ശ്രീ കൃഷ്ണ ജയന്തി ദിനത്തിലെ കിടുക്കാച്ചി ചിത്രങ്ങള്‍

കണ്ണന്റെ വേഷം കെട്ടിയും മധുരം വെച്ചും ഇത്തവണ വീടുകളില്‍ തന്നെയാണ് ഭക്തര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കാന്‍ ഇടയാക്കിയത്. എന്നാല്‍ ഇത്തവണയും പതിവു തെറ്റിക്കാതെ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ രാഹുല്‍ രവി രംഗത്തെത്തിയിരിക്കുകയാണ്.

പാലില്‍ നീരാടുകയും രാധയ്‌ക്കൊപ്പം ഉല്ലസിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രങ്ങളാണ് രാഹുല്‍ രവി പകര്‍ത്തിയിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇതിനു മുന്‍പും വ്യത്യസ്ത ചിത്രങ്ങള്‍ പകര്‍ത്തി രാഹുല്‍ രവി സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം പോയ പോലെ തന്നെ ഈ വര്‍ഷവും ശ്രീകൃഷ്ണ പടങ്ങള്‍ ജന ഹൃദയങ്ങള്‍ ഏറ്റെടുക്കട്ടെ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് രാഹുല്‍ രവി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Exit mobile version