വീണ്ടും ഞെട്ടിച്ച് സുരാജ്; കലിപ്പ് ലുക്കില്‍ പുത്തന്‍ ഫോട്ടോഷൂട്ട്

Suraj Venjaramoodu | Bignewslive

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ചട്ടമ്പിനാട് എന്ന മമ്മൂട്ടിചിത്രത്തിലെ ദശമൂലം ദാമുവിനെ നെഞ്ചിലേറ്റുന്നവരും ചെറുതല്ല. ഇപ്പോള്‍ കലിപ്പ് ലുക്കില്‍ പുത്തന്‍ ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തിയിരിക്കുന്നത്. റിച്ചാര്‍ഡ് ആന്റണിയുടേതാണ് കോണ്‍സെപ്റ്റും ഫോട്ടോഗ്രാഫിയും. ചിത്രങ്ങളില്‍ വളരെ ഗൗരവം നിറഞ്ഞ ലുക്കിലാണ് അദ്ദേഹമുള്ളത്. രസകരമായ നിരവധി കമന്റുകളും ചിത്രങ്ങള്‍ക്കൊപ്പം നിറയുന്നുണ്ട്.

ഇപ്പോള്‍, കോമഡിയില്‍ നിന്നും വിട്ടുമാറി വളരെ അഭിനയപ്രാധാന്യമുള്ള വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കുറച്ചുനാള്‍ മുമ്പ് ഒടിടി വഴി റിലീസ് ആയ അദ്ദേഹത്തിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ അടുത്തിടെ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണവും നേടിയിരുന്നു.

Exit mobile version