‘ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ’; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

പലവിധത്തിലുള്ള മാനങ്ങള്‍ ഉള്ളതാണ് കൃഷ്ണസങ്കല്‍പം. ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ട്. തേരാളിയായ കൃഷ്ണന്‍ മുതല്‍ ദാര്‍ശനികനായ കൃഷ്ണന്‍ വരെയുണ്ട് ആ സങ്കല്പത്തില്‍. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Exit mobile version