കൊരട്ടയിലെയും ഇരുമ്പനത്തെയും എടിഎം കവര്‍ച്ച; പോലീസിനെ വലച്ച് കവര്‍ച്ചാ സംഘം

കവര്‍ച്ച നടന്ന എടിഎംകളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് മുന്നിലുള്ള ഏക തെളിവ്

കൊച്ചി: കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കൊള്ളയില്‍ സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളാരെന്നു കണ്ടെത്താന്‍ പൊലീസിന് ഇതിവരെ സാധിച്ചിട്ടില്ല. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന സൂചന മാത്രമാണ് പോലീസിനെ ആകെ ലഭിച്ചിട്ടുളളത്.

കവര്‍ച്ച നടന്ന എടിഎംകളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് മുന്നിലുള്ള ഏക തെളിവ്. മോഷണസംഘം സംഘം എവിടെ ഉളളവരാണെന്നോ എവിടെ ജോലി ചെയ്തവരാണെന്നോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ സഞ്ചരിച്ച വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച ശേഷം എങ്ങനെയാണ് ഇവര്‍ രക്ഷപെട്ടത് എന്നതിനെക്കുറിച്ചുംസൂചനയൊന്നും കിട്ടിയിട്ടില്ല.

രാവിലെ 6 മണി സമയത്ത് അതുവഴി ട്രെയിന്‍ ഇല്ലാത്തതിനാല്‍ ബസില്‍ കയറി എവിടെയെങ്കിലും ഇറങ്ങി മറ്റേതെങ്കിലും മാര്‍ഗത്തില്‍ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പോലീസ് എത്തുന്ന നിഗമനം. എന്നാല്‍ ഇവര്‍ എവിടേക്കാണ് പോയതെന്ന് അറിയാത്തതിനാല്‍ പോലീസ് സംഘം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടില്ല. കവര്‍ച്ച സംഘം ഉപയോഗിച്ച മൊബൈല്‍ നമ്പരുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്നലെ ചാലക്കുടിയില്‍ നിന്നും നടന്നു പോകുന്ന ഏഴ് അംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. ഇത് മോഷണ സംഘമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് മോഷണസംഘമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്

കൊരട്ടി ജങ്ഷന് സമീപം ദേശീയപാതയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ വെളളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കൗണ്ടര്‍ കുത്തി തുറന്നാണ് പണം കവര്‍ന്നത്. പത്ത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കൊച്ചി ഇരുമ്പനത്തും എടിഎം കുത്തിത്തുറന്ന് പണം കവര്‍ന്നു. രണ്ടു മോഷണങ്ങളും ഏകദേശം ഒരേ സമയത്താണ് നടന്നത്.

Exit mobile version