ലാഭകരമല്ലാത്ത സ്റ്റോപ്പുകള്‍ ഒഴിവാക്കാനുള്ള നടപടിയുമായി റെയില്‍വേ; കേരളത്തില്‍ ഒഴിവാക്കിയ സ്റ്റോപ്പുകള്‍ ഇവയൊക്കെ

തിരുവന്തപുരം: കൊവിഡ് കാല പ്രതിസന്ധി മറികടക്കുന്നതിനായി ലാഭകരമല്ലാത്ത സ്റ്റോപ്പുകള്‍ ഒഴിവാക്കാനുള്ള നടപടിയുമായി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് പ്രകാരം കേരളത്തിലെയും നിരവധി സ്റ്റോപ്പുകള്‍ ഒഴിവാക്കാന്‍ തീരുമാനമായി. കേരള എക്സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലന്‍ഡ്, കൊച്ചുവേളി- മൈസുരു, ഏറനാട്, ഇന്റര്‍സിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് ഒഴിവാക്കിയിരിക്കുന്നത്.

ഒഴിവാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ ഇവയൊക്കെ,

12625 /12626 തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (വര്‍ക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം)

16345/16346 തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് (വര്‍ക്കല ശിവഗിരി, കരുനാഗപ്പള്ളി, ഹരിപ്പാട്, ചേര്‍ത്തല, ബൈന്ദൂര്‍ മൂകാംബിക റോഡ്)

16381/16382 കന്യാകുമാരി- മുംബൈ CST ജയന്തി ജനതാ എക്സ്പ്രസ് (പാറശാല, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, യാദ്ഗിര്‍)

17229/17230 തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ്സ് (വര്‍ക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം ജംഗ്ഷന്‍, മാവേലിക്കര, മൊറാപ്പൂര്‍)

16525/16526 കന്യാകുമാരി- KSR ബംഗളൂരു സിറ്റി ഐലന്റ് എക്സ്പ്രസ് (പളളിയാടി, കുഴിത്തുറ വെസ്റ്റ്, പാറശാല, ധനുവച്ചപുരം, തിരുവനന്തപുരം പേട്ട, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, ശാസ്താംകോട്ട, പിറവം റോഡ്, തൃപ്പൂണിത്തുറ, പുതുക്കാട്)

16315/16316 കൊച്ചുവേളി- മൈസൂര്‍ എക്സ്പ്രസ്സ് (കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, ആലുവ, തിരുപ്പൂര്‍, തിരുപ്പത്തൂര്‍, കുപ്പം)

16605/16606 നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ്സ് (കുഴിത്തുറ, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, തുറവൂര്‍, ആലുവ, ചാലക്കുടി, പട്ടാമ്പി)

16649/16650 നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ് (പരവൂര്‍, ശാസ്താംകോട്ട, തൃപ്പൂണിത്തുറ)

16341/16342 തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റ്ര്‍സിറ്റി എക്സ്പ്രസ്സ് (മയ്യനാട്, മാരാരിക്കുളം)

16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് (തൃപ്പൂണിത്തുറ, മുളന്തുരുത്തി, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍, ചിറയിന്‍കീഴ്)

16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ്സ് (കരുനാഗപ്പള്ളി)

16347/16348 തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ്സ് (മയ്യനാട്)

16349/16350 തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ്സ് (തുവ്വൂര്‍, വലിയപുഴ)

12623/12624 തിരുവനന്തപുരം- MGR ചെന്നൈ സെന്‍ട്രല്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍ (ആവടി)

*12695/12696 തിരുവനന്തപുരം- MGR ചെന്നൈ സെന്‍ട്രല്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (വര്‍ക്കല ശിവഗിരി, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, വാണിയമ്പാടി, അറക്കോണം)

12075/12076 തിരുവനന്തപുരം- കോഴിക്കോട് ജന്‍ശതാബ്ദി എക്സ്പ്രസ്സ് (ആലുവ)

12081/12082 തിരുവനന്തപുരം- കണ്ണൂര്‍ ജന്‍ശതാബ്ദി എക്സ്പ്രസ്സ് (മാവേലിക്കര)

12201/12202 കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷന്‍ , ചെങ്ങന്നൂര്‍, തിരുവല്ല, തിരൂര്‍, കാസര്‍ഗോഡ്)

Exit mobile version