‘ഞങ്ങളുണ്ട്’ മരണശേഷം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവ് കെഎം ജോണിയുടെ മൃതശരീരം സംസ്‌കരിച്ച് യുവാക്കള്‍, പങ്കുവെച്ച് എഎ റഹീം

തിരുവനന്തപുരം; മരണശേഷം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവ് കെഎം ജോണിയുടെ മൃതശരീരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പത്തനംതിട്ടയില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ആര്‍ മനു, എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കെഎസ് അമല്‍, സിപിഐഎം ചുമത്ര ബ്രാഞ്ച് കമ്മിറ്റി അംഗം മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അടക്കം ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കെ എം ജോണി മരണപ്പെട്ടു.തുടര്‍ന്ന്, കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയി.
മൃത ശരീരം സംസ്‌കരിക്കാന്‍ സഖാക്കള്‍ മുന്നോട്ട് വന്നു. പത്തനംതിട്ടയില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ആര്‍ മനു, എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. അമല്‍,സിപിഐഎം ചുമത്ര ബ്രാഞ്ച് കമ്മിറ്റി അംഗം മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അടക്കം ചെയ്തു.

പ്രിയ സഖാവിന് ആദരാഞ്ജലികള്‍
ചെങ്കൊടി പുതച്ചു, അന്ത്യാഭിവാദ്യം നല്‍കി യാത്രാ മൊഴി നല്‍കി.

Exit mobile version