രണ്ടാം തീയതി വരെ രാത്രി 9 വരെ കടകള്‍ തുറക്കാം; കണ്ടെയ്‌മെന്റ് സോണുകള്‍ അടഞ്ഞു തന്നെ, ഓണം ഇളവുകള്‍

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ രാത്രി 9 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഓണം പ്രമാണിച്ച് നല്‍കിയിരിക്കുന്ന ഇളവ് കൂടിയാണിത്. അതേസമയം കണ്ടെയ്‌മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്.

ഈ പ്രദേശങ്ങള്‍ അടഞ്ഞ് തന്നെ കിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടെയ്‌മെന്റ് സോണിലെ കടകളും കച്ചവടസ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.

Exit mobile version