കര്‍ശന നിയന്ത്രണങ്ങളോടെ ചമ്പക്കര മാര്‍ക്കറ്റ് തുറന്നു

കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ചമ്പക്കര മത്സ്യ മാര്‍ക്കറ്റ് തുറന്നു. ജൂണ്‍ നാലിനാണ് ചമ്പക്കര മാര്‍ക്കറ്റ് അടച്ചത്. അതേസമയം കര്‍ശന നിയന്ത്രണങ്ങളാണ് മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ക്കറ്റില്‍ വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ഒരു വശത്ത് കൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മാര്‍ക്കറ്റില്‍ പോലീസ് പരിശോധനയും ഉണ്ടാകും.

Exit mobile version