കണ്ണിലെ കരട് നീക്കാന്‍ ചെന്ന രോഗിയ്ക്ക് നഷ്ടമായത് കണ്ണ്..! ഡോക്ടറുടെ അനാസ്ഥ.. പോലീസ് അന്വേഷണം തുടങ്ങി

പുന്നല: കണ്ണിലെ കരട് നീക്കാന്‍ ചെന്ന വൃദ്ധന് തന്റെ കണ്ണ് തന്നെ നഷ്ടമായി. മേസ്തിരിപ്പണിക്കിടെ തന്റ കണ്ണില്‍ കരട് പോയെന്ന് ഒറ്റയ്ക്കല്‍ പ്രിയാഭവനില്‍ ഡി മണി പറയുന്നു. ഉടന്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചു. മൂന്നു ദിവസം കഴിഞ്ഞുവരാന്‍ ആവശ്യപ്പെട്ടു. എക്‌സ്‌റേ എടുത്ത് നോക്കാന്‍ മണി ആവശ്യപ്പെട്ടെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഒക്ടോബര്‍ 31നായിരുന്നു കണ്ണില്‍ കരട് പോയത്.

എന്നാല്‍ തെറ്റു മനസിലായ ഡോക്ടര്‍ മൂന്നു ദിവസത്തിന് ശേഷം എക്‌സ്‌റേ എടുപ്പിച്ചു. അപ്പോഴേക്കും കണ്ണിലെ കരട് മാരകമായി കണ്ണിലേക്ക് പടര്‍ന്നിരുന്നു. ശേഷം എക്‌സ്‌റേയില്‍ കണ്ണിനു അപകടകരമായ അവസ്ഥയാണെന്നു പറഞ്ഞ് രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം രണ്ടു കണ്ണും നീക്കം ചെയ്യേണ്ടി വരുമെന്നറിയിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കരട് പോയ കണ്ണ് നീക്കം ചെയ്യുകയും മറ്റേ കണ്ണ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. മണിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version