അനാഥമാക്കപ്പെട്ട കുടുംബത്തെ തേടി മാധ്യമങ്ങളുടെ കുത്തൊഴുക്കില്ല, ശ്രദ്ധയുമില്ല; പക്ഷേ നാട് കാണുന്നുണ്ടെന്ന് എഎ റഹീം, കുറിപ്പ്

തിരുവനന്തപുരം: ആയിഷയ്ക്ക് അഞ്ച് വയസ്സ്, ഹൈറെയ്ക്ക് ഒന്നര വയസ്സ്. കുത്തേറ്റ് പിടയുമ്പോള്‍ സിയാദ് പ്രാണനായി യാചിച്ചത് ഈ പൊന്നോമന മക്കള്‍ക്കായി ജീവിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് എഎ റഹീം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. മനസ്സാക്ഷി മരവിച്ച കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ഒരു കനിവും കാട്ടിയില്ല. സംഭവത്തില്‍ കോണ്‍ഗ്രസ്സ് ഡിസിസി അംഗവും കായംകുളം നഗര സഭാ കൗണ്‍സിലറുമായ പ്രതി പിടിയിലായി.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്ന വഴിയിലാണ് സിപിഐ(എം) അംഗമായ സിയാദിനെ ആസൂത്രിതയി കൊലപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം കോണ്‍ഗ്രസ്സ് നടത്തിയതെന്ന റഹീം കുറിച്ചു. അനാഥമാക്കപ്പെട്ട കുടുംബത്തെ തേടി മാധ്യമങ്ങളുടെ കുത്തൊഴുക്കില്ല. കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റ് കാരനായതിനാല്‍ മാധ്യങ്ങളുടെ ശ്രദ്ധയുണ്ടാകില്ല. പക്ഷേ നാട് കാണുന്നുണ്ട് ആ കുഞ്ഞുങ്ങളുടെ മുഖം. നാട് കേള്‍ക്കുന്നുണ്ട് സിയാദിന്റെ ഉമ്മയുടെ, ഭാര്യയുടെ നിലയ്ക്കാത്ത നിലവിളികളെന്ന് റഹീം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആയിഷയ്ക്ക് അഞ്ച് വയസ്സ്,
ഹൈറെയ്ക്ക് ഒന്നര വയസ്സ്. കുത്തേറ്റ് പിടയുമ്പോള്‍ സിയാദ് പ്രാണനായി യാചിച്ചത് ഈ പൊന്നോമന മക്കള്‍ക്കായി ജീവിക്കാന്‍ വേണ്ടിയായിരുന്നു.

മനസ്സാക്ഷി മരവിച്ച കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ഒരു കനിവും കാട്ടിയില്ല. സംഭവത്തില്‍ കോണ്‍ഗ്രസ്സ് ഡിസിസി അംഗവും കായംകുളം നഗര സഭാ കൗണ്‍സിലറുമായ പ്രതി പിടിയിലായി.

കോറന്റൈന്‍ കേന്ദ്രത്തില്‍ ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്ന വഴിയിലാണ് സിപിഐ(എം) അംഗമായ സിയാദിനെ ആസൂത്രിതയി കൊലപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം കോണ്‍ഗ്രസ്സ് നടത്തിയത്.

അനാഥമാക്കപ്പെട്ട കുടുംബത്തെ തേടി മാധ്യമങ്ങളുടെ കുത്തൊഴുക്കില്ല. കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റ് കാരനായതിനാല്‍ മാധ്യങ്ങളുടെ ശ്രദ്ധയുണ്ടാകില്ല. പക്ഷേ നാട് കാണുന്നുണ്ട് ആ കുഞ്ഞുങ്ങളുടെ മുഖം. നാട് കേള്‍ക്കുന്നുണ്ട് സിയാദിന്റെ ഉമ്മയുടെ, ഭാര്യയുടെ നിലയ്ക്കാത്ത നിലവിളികള്‍.

സിയാദിന്റെ വീട് സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, വൈസ് പ്രസിഡന്റ് കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ, മനു സി പുളിക്കല്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി അര്‍ രാഹുല്‍, പ്രസിഡന്റു ജെയിംസ് സാമുവല്‍ എന്നിവര്‍ക്കൊപ്പമാണ് സന്ദര്‍ശനം നടത്തിയത്.

Exit mobile version