പിന്മാറാതെ കേരളം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല. വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യം നിലനില്‍ക്കുകയാണ്. അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് കൈമാറ്റം പാടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍വ്വകക്ഷി യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. കേസില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തിരുന്നു.

അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് ലീസിന് നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

Exit mobile version