സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട്, കോട്ടയം സ്വദേശികള്‍

കോട്ടയം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോട്ടയം സ്വദേശികളാണ് വൈറസ് ബാധമൂലം മരിച്ചത്. കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് ആണ് കൊവിഡ് ബാധിച്ച് മരിച്ച ഒരാള്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു ആണ് മരിച്ച മറ്റൊരാള്‍. 58 വയസായിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version