സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കോട്ടയം, പത്തനംതിട്ട സ്വദേശികള്‍

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്തും പത്തനംതിട്ടയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടവാതൂര്‍ ചന്ദ്രാലയത്തില്‍ പിഎന്‍ ചന്ദ്രന്‍, പ്രമാടം സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മരിച്ച പുരുഷോത്തമന്‍ ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണം മൂന്നായി. കോഴിക്കോട് ആണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.

Exit mobile version