35കാരന് 13കാരി പെണ്ണ്; മാതാപിതാക്കള്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍, കേസെടുത്തു

ശ്രീനഗര്‍: 35 വയസുകാരന് 13 വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

ഉദ്ധംപൂര്‍ ജില്ലയിലെ രാംനഗര്‍ ഏരിയയിലാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. കട്വാള്‍ട്ട് ഗ്രാമത്തിലെ സാര്‍പാഞ്ചില്‍ നിന്നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ 35 വയസ്സുളള വ്യക്തിക്ക് നിര്‍ബന്ധിതമായി വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞ പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി റെയ്ഡ് നടത്തി.

പെണ്‍കുട്ടിക്ക് 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്ന് അവിടെ നിന്നും ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ നിന്നും വ്യക്തമാവുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, അയാളുടെ മാതാപിതാക്കള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരമാണ് രാംനഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version