ബിവറേജസ് ഔട്ട്‌ലെറ്റില്‍ വീണ്ടും വനിതാ മുന്നേറ്റം..!

ഇടുക്കി: ബിവറേജസ് ഔട്ട്‌ലെറ്റില്‍ വീണ്ടും വനിതാ മുന്നേറ്റം. ഇടുക്കി മുരിക്കാശേരി ഔട്ടലെറ്റിലാണ് ബിന്റ്റി നിയമിതയായി. മുരുക്കാശേരി പടമുഖം ഷോപ്പിലാണ് ബിന്റ്റി കയറിയത്. പിഎസ്‌സിയുടെ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ബിന്റ്റി ഇന്നാണ് ജോലിയില്‍ പ്രവേശിച്ചത്. ഷോപ്പ് അസിസ്റ്റന്റ് എന്ന തസ്തികയിലാണ് നിയമനം.

പാറേക്കുടിയില്‍ അഭിലാഷിന്റെ ഭാര്യയാണ് ബിന്റ്റി. രണ്ടു മക്കളുടെ അമ്മയായ ബിന്റ്റി മൂന്നുവര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ ജോലിയില്‍ എത്തുന്നത്.

കേരളത്തില്‍ ആദ്യമായി ബിവറേജസ് ഔട്ട്‌ലെറ്റിലെ നിയമനം ലഭിച്ചത് ഷൈനിരാജ് എന്ന യുവതിയ്ക്കാണ്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലായിരുന്നു നിയമനം. കോര്‍പറേഷനിലേക്കുള്ള എല്‍ഡിസി റാങ്ക് പട്ടികയിലൂടെയാണ് ഷൈനിക്ക് ജോലി ലഭിച്ചത്. അതേസമയം, നിയമന നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ആദ്യം പുരുഷന്‍മാര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയിരുന്നത്. വനിതകളെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിയമിക്കാറില്ലെന്നായിരുന്നു കോര്‍പറേഷന്റെ നിലപാട്.

എന്നാല്‍ കോടതി ഉത്തരവ് അനുകൂലമായതോടെയാണ് നിയമനം നടത്തിയത്. തുടര്‍ന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബിവറേജസില്‍ നിരവധി വനിതാ ജീവനക്കാര്‍ എത്തി. എന്നാല്‍ ഇടുക്കിയില്‍ മാത്രം എത്തിയിരുന്നില്ല. ഇത് തിരുത്തിയാണ് കൊച്ചുകരിമ്പന്‍ സ്വദേശി ബിന്റ്റി മുരിക്കാശേരിയുടെ നിയമനം

Exit mobile version