സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് വയനാട്, എറണാകുളം സ്വദേശികള്‍

വയനാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാടും എറണാകുളത്തും വൈറസ് ബാധമൂലം ചികിത്സയിലായിരുന്നവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് വയനാടില്‍ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി സ്വദേശി മൊയ്തു ആണ് മരിച്ച ഒരാള്‍. 59 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു മരണം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കിഡ്‌നി, കരള്‍ രോഗങ്ങളുണ്ടായിരുന്ന ആളാണ് മൊയ്തുവെന്നാണ് ഡിഎംഒ അറിയിച്ചത്.

എറണാകുളം ആലുവ സ്വദേശി എംഡി ദേവസ്സിയാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. 75 വയസായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

Exit mobile version