‘സഹജീവിസ്‌നേഹവും കരുണയും എന്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചു’; കരിപ്പൂര്‍ സ്വദേശികളെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി

തൃശ്ശൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂര്‍ സ്വദേശികളെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടി രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. സഹജീവിസ്‌നേഹവും കരുണയും എന്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

‘വിമാനത്തിലുള്ളവര്‍ പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയേണ്ടവരാണെന്ന് അറിഞ്ഞിട്ടും വിമാനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ കരിപ്പൂരുകാര്‍ക്ക് ബിഗ് സല്യൂട്ട്. സഹജീവിസ്‌നേഹവും കരുണയും എന്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചു’ എന്നാണ് റസൂള്‍ പൂക്കൂട്ടി കുറിച്ചത്.

കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version