കോവിഡ് തട്ടിയെടുത്തത് ഒരുനാടിന്റെ തണലിനെ, കുഞ്ഞേട്ടന്‍ യാത്രയാകുമ്പോഴും ആ ധന്യജീവിതത്തിന്റെ സ്മാരകമായി 250 മരങ്ങള്‍ തലയുയര്‍ത്തി നില്ക്കും

കൊച്ചി: റോഡിനിരുവശങ്ങളിലായി പച്ചവിരിച്ച് തലയുയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ കോട്ടയം-കുമരകം റൂട്ടിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മയേകിയിരുന്നു. ആ മരങ്ങളെ വളര്‍ത്തി വലുതാക്കി തണലാക്കി മാറ്റിയ കുഞ്ഞേട്ടന്‍ ഒടുവില്‍ യാത്രയായി.

തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തിയ ചീപ്പുങ്കല്‍ അറയില്‍ വീട്ടില്‍ ആന്റണി എന്ന കുഞ്ഞേട്ടന്‍ (78) ഞായറാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. തണല്‍ കാണിച്ചുകൊടുക്കാന്‍ ആര്‍ക്കുമാകും എന്നാല്‍ തണലാകാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കുന്നുള്ളു എന്നതിന് ഉദാഹരണമായിരുന്നു കുഞ്ഞേട്ടന്റെ ജിവിതം. ഇദ്ദേഹത്തെ സ്മരിക്കുകയാണ് പോള്‍ പി ജോസഫ്.

ചെറിയൊരു കൈക്കോട്ടുമായി കൈപ്പുഴമുട്ട് മുതല്‍ ചക്രംപടി വരെയുള്ള റോഡിലൂടെ കാല്‍നടയായി സഞ്ചരിച്ചാണ് ദിവസം ഒന്നും രണ്ടുമെന്ന കണക്കില്‍ മരങ്ങള്‍ നട്ടുതുടങ്ങിയത്. മരത്തൈകള്‍ കണ്ടാല്‍ അവ നശിക്കാതെ മനുഷ്യന് പ്രയോജനം കിട്ടുന്ന എവിടെയെങ്കിലും മാറ്റി നട്ടാലേ അദ്ദേഹത്തിന് സമാധാനമാവുകയുള്ളൂവെന്ന് പോള്‍ പറയുന്നു.

കുറിപ്പ്:

*കുമരകം-കവണാറ്റിന്‍കര റോഡിനെ പച്ചപുതപ്പിച്ച കുഞ്ഞേട്ടന്‍*
ഒരു സ്മരണ…
കോട്ടയം: കുമരകം റൂട്ടില്‍ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവര്‍ അന്വേഷിച്ച് കാണും , മനസ്സില്‍ ഒരായിരം നന്ദി പറഞ്ഞ് ഈ മനുഷ്യനെ….അറയില്‍ വീട്ടില്‍ ആന്റണിയെന്ന കുഞ്ഞേട്ടനെ.
കൊറോണയ്ക്ക് കീഴടങ്ങി കുഞ്ഞേട്ടന്‍ യാത്രയാകുമ്പോഴും ആ ധന്യജീവിതത്തിന്റെ സ്മാരകമായി 250 മരങ്ങള്‍ തലയുയര്‍ത്തി നില്ക്കും. ഒരു വൈറസിനും കിഴടക്കാന്‍ കഴിയാത്ത മനുഷ്യന്റെ പോരാട്ടവീര്യത്തിന്റെ് പ്രതീകങ്ങളാകും ആ മരങ്ങള്‍.
കുമരകം റോഡില്‍ തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തിയ ചീപ്പുങ്കല്‍ അറയില്‍ വീട്ടില്‍ ആന്റണിയെന്ന കു ഞ്ഞേട്ടന് (78) ഞായറാഴ്ചയാണ് കോവിഡ് ബാധി ച്ച് മരിച്ചത്.
തണല്‍ കാണിച്ചുകൊടുക്കാന്‍ ആര്‍ക്കുമാകും എന്നാല്‍ തണലാകാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കുന്നുള്ളു എന്നതിന് ഉദാഹരണമായിരുന്ന കുഞ്ഞേട്ടന്റെ ജിവിതം. ചെറിയൊരു കൈക്കോട്ടുമായി കൈപ്പുഴമുട്ട് മുതല്‍ ചക്രംപടി വരെയുള്ള റോഡിലൂടെ കാല്‌നടയായി സഞ്ചരിച്ചാണ് ദിവസം ഒന്നും രണ്ടുമെന്ന കണക്കില്‍ മരങ്ങള്‍ നട്ടുതുടങ്ങിയത്. മരത്തൈകള്‍ കണ്ടാല്‍ അവ നശിക്കാതെ മനുഷ്യന് പ്രയോജനം കിട്ടുന്ന എവിടെയെങ്കിലും മാറ്റി നട്ടാലേ അദ്ദേഹത്തിന് സമാധാനമാവുകയുള്ളൂ. കൊപ്രവ്യാപാരിയായിരുന്ന ഇദ്ദേഹം 35 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ പോയപ്പോള്‍ കൊണ്ടുവന്ന മഴ മരവിത്തുകളാണ് കുമരകം ഗ്രാമത്തിലേക്കുള്ള വഴിയോരത്ത് മരങ്ങളായിപ്പോള്‍ തണല്‍വീശുന്നത്. അദ്ദേഹത്തിന്റ മരം നടില്‍ അന്ന് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ വന്നതോടെ മരത്തൈകള്‍ക്ക് കൂടുകള്‍ വെച്ചുകൊടുത്തു. 500 മരങ്ങള്‍ നട്ടതില്‍ 250 മരങ്ങള് ഇപ്പോഴുണ്ട്. യാത്രികര്‍ ഇവയുടെ തണലില്‍ വാഹനം നിര്ത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പതിവു കാഴ്ചയാണ്. ആ കാഴ്ച തന്നെയായിരുന്നു കുഞ്ഞേട്ടന് സന്തോഷനിമിഷം. താനാണ് ഇവ നട്ടതെന്ന് ആരോടും മേനി പറയാതെ നിശബ്ദം അദ്ദേഹം നടന്നു നീങ്ങി.
ശ്വാസകോശരോഗത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില് ചികില്‌സയിലായിരുന്ന കുഞ്ഞേട്ടനെ കോവിഡ് ബാധയെ തുടര്‍ന്ന് മെഡിക്കല് കോളേജ് ആശുപ്രതിയില്‍ ചികിത്സക്ക് എത്തിച്ചെങ്കിലും മരിച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങളോടെ തിങ്കളാഴ്ച ചീപ്പുങ്കല്‍ സെന്റ് ആന്റ ണീസ് പള്ളിയില് സംസ്‌കാര ചടങ്ങുകള്‍ നടന്നു.

Exit mobile version