ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍ ഭാഗ്യം കൊച്ചിക്കാരനായ റെജിന്!

കൊച്ചി: ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ മണ്‍സൂണ്‍ ബംബര്‍ ഭാഗ്യവാനെ കണ്ടെത്തി. അഞ്ച് കോടി രൂപയുടെ ഭാഗ്യം ഇത്തവണ ലഭിച്ചത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിന്‍ കെ രവിക്കാണ്.

നറുക്കെടുത്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും വിജയിയെ കണ്ടെത്താനായിരുന്നില്ല. വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികളും. നറുക്കെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസമാണ് റെജിന്‍ തന്റെ ടിക്കറ്റ് പരിശോധിക്കുന്നത്.

അപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്. ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രമാണ് റെജിന്‍ പരീക്ഷിക്കാറുള്ളത്. കോടനാട് കുറിച്ചിലക്കോട് കിഴക്കുപുറത്തുകുടി സ്വദേശിയായ റെജിന്‍ സ്വകാര്യകമ്പനിയിലെ ജോലിക്കാരനാണ്. അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.

Exit mobile version