മഹാമാരിക്ക് മുന്‍പില്‍ മുട്ടുമടക്കില്ല; അങ്കമാലി ചികിത്സാ കേന്ദ്രത്തില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി കൊവിഡ് ബാധിതര്‍, പോരാടി കേരളം

കൊച്ചി: മഹാമാരിയായ കൊവിഡിന് മുന്‍പില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുകയാണ് അങ്കമാലി അങ്കമാലി അഡ്‌ലക്‌സിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ കൊവിഡ് ബാധിതര്‍. ഏത് ദുരന്തമുഖത്ത് നിന്നും മലയാളികള്‍ കരകയറും എന്ന ആത്മവിശ്വാസമാണ് ഈ രംഗത്തിലൂടെ വെളിപ്പെടുന്നത്.

കൊവിഡ് പ്രതിരോധത്തിനായി തീര്‍ത്ത ചികിത്സാ കേന്ദ്രം തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി. കൊവിഡ് ബാധിതര്‍ ഒന്നിച്ചാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. കൂട്ടപ്രാര്‍ത്ഥനയില്‍ ഇസ്ലാംമത വിശ്വാസികളായ ഇരുപതോളം പേരും പങ്കെടുത്തപ്പോള്‍ ഇതര മതവിശ്വാസികള്‍ ആശംസകള്‍ നേര്‍ന്നും മധുരം പങ്കിട്ടും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളാവുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആകുന്ന, ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയാണ് എഫ്എല്‍ടിസികളില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് അഡ്‌ലക്‌സില്‍ പ്രാര്‍ത്ഥന നടന്നതെന്ന് ഡെപ്യൂട്ടി കളക്ടര്‍ വൃന്ദാ ദേവി വ്യക്തമാക്കി.

Exit mobile version