തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു.പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഇന്ന് ജോയിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് മരണം. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈകുന്നേരം പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ സ്രവം കൊവിഡ് പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു.

അതേസമയം ജില്ലയില്‍ ഇന്നും ഇന്നലെയുമായി 320 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 311 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Exit mobile version