ശബരിമലയില്‍ യുവതികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കൊച്ചി: ശബരിമലയില്‍ യുവതികളെ ഉടന്‍ കയറ്റുന്നതില്‍ പരിമിതികളുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇപ്പോള്‍ സാധ്യമല്ല എന്നാണ് ബോര്‍ഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. അധിക സൗകര്യം ഒരുക്കുന്നതിന് സാവകാശം ആവശ്യമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

10 മുതല്‍ 50 വയസുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുമ്പോള്‍ വിശ്രമമുറികള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. സ്ഥല ലഭ്യതയ്ക്ക് പ്രത്യേക കേന്ദ്ര അനുമതി ലഭിക്കണം. അതിനാല്‍ സാവകാശം ആവശ്യമാണെന്നും ബോര്‍ഡ് അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ നശിച്ചു പോയിട്ടുണ്ടെന്നും അവയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുവതീപ്രവേശം സംബന്ധിച്ച് ശബരിമലയിലെ സൗകര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതിയെ സ്വമേധയാ കേസില്‍ കക്ഷി ചേരാനനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്ന സര്‍ക്കാരാവശ്യവും കോടതി നിരാകരിച്ചു. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി ജയലക്ഷ്മിയും കോഴിക്കോട് ആര്യസമാജവും സമര്‍പിച്ച ഹര്‍ജി കോടതി അനുവദിച്ചു.

Exit mobile version