സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയിലുള്ളത് നാനൂറോളം പേര്‍

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇതോടെ കാസര്‍കോട് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

അതേസമയം ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതാണ് ജില്ലാ ഭരണകൂടത്തെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത്.

അതേസമയം കാസര്‍കോട് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

Exit mobile version