ശബരിമല; തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ സിനിമാതാരങ്ങളെ വെച്ച് പരസ്യം ചെയ്യില്ല

സാധാരണയായി അത്തരം പരസ്യങ്ങളില്‍ സിനിമാ താരങ്ങളെ ഉള്‍പ്പെടുത്താറില്ല

തിരുവനന്തപുരം: ശബരിമലയില്‍ ഇതര സംസ്ഥാന തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനായിട്ട് സിനിമാതാരങ്ങളെ വെച്ച് പരസ്യം നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍. എല്ലാ വര്‍ഷങ്ങളിലും തീര്‍ത്ഥാടന സമയത്ത് മാധ്യമങ്ങളില്‍ പരസ്യം നല്‍കാറുണ്ട്.

സാധാരണയായി ശബരിമലയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളില്‍ സിനിമാ താരങ്ങളെ ഉള്‍പ്പെടുത്താറില്ല. ഇത്തവണയും അത്രേയുള്ളൂ. മറ്റൊന്നും ആലോചിച്ചിട്ടില്ലെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.

Exit mobile version