തൃശ്ശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; സിസിടിവികള്‍ തല്ലി തകര്‍ത്തു

വരന്തരപ്പള്ളിയിലുള്ള എസ്ബിഐ എടിഎം സെന്ററിലാണ് കവര്‍ച്ചാ ശ്രമം നടന്നത്

തൃശ്ശുര്‍: തൃശ്ശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. മുഖം മറച്ചെത്തിയ രണ്ട് പേര്‍ സിസിടിവി ക്യാമറകള്‍ തല്ലിതകര്‍ത്താണ് എടിഎമ്മിനുള്ളില്‍ കടന്നത്. എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങിയതിനാല്‍ കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടുവെന്നാണ് സൂചന.

എന്നാല്‍ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വരന്തരപ്പള്ളിയിലുള്ള എസ്ബിഐ എടിഎം സെന്ററിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കവര്‍ച്ചയ്ക്കായി എത്തിയ പ്രതികള്‍ ശ്രദ്ധിക്കാതെ പോയ ഒരു ക്യാമറയില്‍ നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഇവരെ ഉടന്‍ തന്നെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Exit mobile version