സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണംകൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട് സ്വദേശികള്‍

മലപ്പുറം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71) ആണ് മരിച്ച ഒരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ജൂലൈ 19നാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 മുതല്‍ ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70) ആണ് മരിച്ച രണ്ടാമത്തെ ആള്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version