കോട്ടയം ജില്ലാ കളക്ടറുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കോട്ടയം: കളക്ട്രേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ കോട്ടയം ജില്ലാ കളക്ടറുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്. ജീവനക്കാരനുമായി കളക്ടര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കളക്ടര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ മറ്റു 13 ഉദ്യോഗസ്ഥരുടേയും പരിശോധനഫലം നെഗറ്റീവാണ്. ആന്റിജന്‍ പരിശോധനയിലാണ് 14 ഉദ്യോഗസ്ഥരുടേയും ഫലം നെഗറ്റീവായത്.

ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എഡിഎം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.

Exit mobile version