കൈ പിടിച്ച് ബസില്‍ കയറ്റിയ സുപ്രിയക്ക് വീട് ലഭിച്ചു; എന്നാല്‍ ആ അന്ധവൃദ്ധന്‍ ദുരിതജീവിതവുമായി ഇവിടെയുണ്ട്; ചോര്‍ന്നൊലിച്ച് ഏത് നിമിഷവും തകര്‍ന്നു വീഴാറായ ഈ കൂരയ്ക്ക് താഴെ

തിരുവല്ല: അന്ധനായ വൃദ്ധനെ കൈ പിടിച്ച് ബസില്‍ കയറ്റിവിടുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ സുപ്രിയ എന്ന യുവതിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് അനേകായിരങ്ങളാണ് രംഗത്ത് വന്നത്. സുപ്രിയയുടെ നന്മയ്ക്കുള്ള സ്‌നേഹ സമ്മാനമായി ജോയ് ആലുക്കാസ് അവര്‍ക്ക് വീട് വച്ച് നല്‍കാമെന്നും അറിയിച്ചിരുന്നു.

സുപ്രിയയെ അഭിനന്ദിക്കുമ്പോഴും അതിലേറെ ശ്രദ്ധ ലഭിക്കേണ്ടിയിരുന്ന ആ അന്ധനായ വൃദ്ധനെ ആരും തിരക്കിയില്ല എന്നതാണ് വാസ്തവം. അദ്ദേഹം ദുരിത ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്. ”14 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നിര്‍മ്മാണത്തിനും വസ്തു വാങ്ങിക്കുന്നതിനും വേണ്ടി എഴുപതിനായിരം രൂപ ലഭിച്ചു. വീടിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ചോര്‍ന്നൊലിച്ച് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഈ വീടിപ്പോള്‍.

കൂടാതെ ജോസിന്റെ ഭാര്യ സിസില്‍ ജോസ് ആസ്മ രോഗിയാണ്. മുടിവെട്ട് തൊഴിലാളിയായ മൂത്ത മകന്റെ ഏകവരുമാനം കൊണ്ടാണ് ഏഴംഗകുടുംബം കഴിഞ്ഞു പോകുന്നത്. 1300 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ക്ക് പഠിക്കാന്‍ സ്മാര്‍ട്ട്‌ഫോണോ ടിവിയോ ഇല്ല. വൈദ്യുതി പോലും ഇല്ലാതെയാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. ഡോ. ജോണ്‍സണ്‍ വാളയില്‍ ഇടിക്കുള എന്ന വ്യക്തിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇദ്ദേഹത്തിന്റെ ദുരിത അവസ്ഥ വിവരിച്ചത്.

ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാണെന്ന് സന്നദ്ധ സംഘടന അറിയിച്ചിട്ടുണ്ട്. ഇവരെ സാമ്പത്തികമായി സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങളും ഫേസ്ബുക്ക് കുറിപ്പിനൊപ്പമുണ്ട്. ഒരു ചെറിയ സഹായം പോലും ജോസ് എന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സഹായമാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
Name. Mr. JOSE
ACCOUNT NO. 57009949480
IFSC. SBIN0070437.
SBI KATTODE BRANCH
MICR. 689002905.

Exit mobile version