തൊഴിലാളിയ്ക്ക് കൊവിഡ്, ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റ് അടച്ചു; ഉറവിടം വ്യക്തമല്ല

ചങ്ങനാശേരി: ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. മാര്‍ക്കറ്റിലെ തൊഴിലാളിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടച്ചത്. വെട്ടിത്തുരുത്ത് സ്വദേശിക്കാണ് പനിയെ തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

സമീപപ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍ അടച്ചതോടെ ചങ്ങനാശേരി മാര്‍ക്കറ്റിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്ന്. രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് മാര്‍ക്കറ്റില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന.

ചങ്ങനാശേരിയിലെ 2,31,13 വാര്‍ഡുകളും, മതുമൂല, വാഴപ്പള്ളി പ്രദേശങ്ങളിലെ 5 കടകളും അടച്ചിട്ടുണ്ട്. ലോഡുമായി എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ മാര്‍ക്കറ്റില്‍ രാവിലെ 6 മണി മുതല്‍ 10 മണി വരെ ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.

Exit mobile version