തിരുവനന്തപുരം അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയില്‍ വന്‍ തീപിടുത്തം; കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് കടയില്‍ തീപിടുത്തം ഉണ്ടായത്. കവടിയാര്‍ ടോള്‍ ജംഗ്ഷനോട് ചേര്‍ന്നുള്ള ക്രസന്റ് എന്ന ഫാസ്റ്റ് ഫുഡ് കടക്കാണ് തീപിടിച്ചത്. സമീപത്തുണ്ടായിരുന്ന കടകളിലേക്കും തീ പടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി വിവരമില്ല.

Exit mobile version