ശബരിമല കൂട്ട അറസ്റ്റ്; അന്വേഷണം ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു

2018 സെപ്റ്റംബര്‍ 29 മുതല്‍ വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പോലീസ് നടത്തിയ കൂട്ട അറസ്റ്റുകള്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.ഇതുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

2018 സെപ്റ്റംബര്‍ 29 മുതല്‍ വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version