സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരമേഖലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരങ്ങളിലുള്ള കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ രാത്രിയാത്ര നിരോധിച്ചിട്ടുമുണ്ട്. പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടുന്ന മുഴുവന്‍ സമയ ദ്രുത പ്രതികരണ സംഘം ഈ മേഖലയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.

Exit mobile version