കോവിഡ് ലക്ഷണങ്ങളുള്ളയാള്‍ വിവാഹ നിശ്ചയത്തിനെത്തി; ചടങ്ങില്‍ പങ്കെടുത്ത 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലുവ: ആലുവയില്‍ കോവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്ന ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ആലുവ കീഴ്മാട് പഞ്ചായത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്നും എറണാകുളം റൂറല്‍ എസ്പി അറിയിച്ചു.

രോഗലക്ഷണമുള്ള സമയത്താണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം.
ചടങ്ങില്‍ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version