സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; തലസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ചകൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. നേരത്തേ ഞായറാഴ്ച വരെയാണ് തലസ്ഥാന നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

തലസ്ഥാനത്തെ അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും തുടരുന്നത്. അതേസമയം കോര്‍പ്പറേഷനിലെ മറ്റ് വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാവും ഉണ്ടാവുകയെന്നാണ് അറിയിച്ചത്.

Exit mobile version