തെറ്റുപറ്റിപ്പോയി, സന്ദീപ് നായര്‍ സിപിഎം അംഗമല്ല, തുറന്ന് സമ്മതിച്ച് മനോരമ ന്യൂസ്, പ്രാദേശിക ലേഖകന് സംഭവിച്ച പിഴവെന്ന് വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ സിപിഎം അംഗമാണെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞുവെന്ന രീതിയില്‍ ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് പിന്നീട് വലിയ ചര്‍ച്ചയായതോടെ വാര്‍ത്ത തെറ്റായിരുന്നെന്ന് വ്യക്തമാക്കി ഒടുവില്‍ മനോരമ ന്യൂസ് രംഗത്തെത്തി.

ബുധനാഴ്ച നടന്ന ചാനല്‍ ചര്‍ച്ചയിലാണ് അവതാരക ഷാനി പ്രഭാകര്‍, സന്ദീപ് നായര്‍ സിപിഎം അംഗമാണെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞുവെന്ന രീതിയിലുള്ള വാര്‍ത്ത തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് തെറ്റായ വാര്‍ത്തയെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.

ഇതിന് പിന്നാലെയാണ് തെറ്റപറ്റിപ്പോയതാണെന്ന് സമ്മതിച്ച് മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് അവതാരക ഷാനീ പ്രഭാകര്‍ രംഗത്ത് എത്തിയത്. സന്ദീപ് നായര്‍ സിപിഎം അഗംമാണെന്ന് പറഞ്ഞ് നിങ്ങള്‍ ഒരു ബ്രേക്കിങ് ന്യൂസ് കൊടുത്തു. ആ വാര്‍ത്തക്ക് നിദാനമായി ഒരു വീഡിയോയും ഉണ്ട്. ആ വീഡിയോ സംഘടിപ്പിച്ച് ആവര്‍ത്തിച്ച്, ആവര്‍ത്തിച്ച് കേട്ടു. സന്ദീപ് നായരുടെ അമ്മ അത് പറയുന്നു എന്നാണ് നിങ്ങള്‍ അവതരിപ്പിച്ചതെന്നും എഎ റഹീം ചൂണ്ടിക്കാണിക്കുന്നു.അപ്പോഴാണ് ഏറ്റവും വലിയ മാധ്യമ അധാര്‍മ്മികത കണ്ടതെന്ന് എഎ റഹീം അവതാരകയോട് പറഞ്ഞു.

ഇൗ തെറ്റായ വാര്‍ത്ത പ്രേക്ഷകരോട് പറയാതിരിക്കാന്‍ തോന്നിയില്ല. അവരും തെറ്റിദ്ധരിക്കാന്‍ പാടില്ല. ആ അമ്മ പറഞ്ഞ കാര്യങ്ങള്‍ എടുത്ത് കൊണ്ട് വന്ന് എഡിറ്റ് ചെയ്ത് സന്ദീപ് നായര്‍ സിപിഎം മെമ്പറാണെന്ന് അമ്മ പറഞ്ഞു എന്ന രീതിയില്‍ വാര്‍ത്ത നിങ്ങള്‍ ബ്രേക്കിങ് കൊടുത്തു എന്ന് റഹീം അവതാരയക്ക് ചൂണ്ടിക്കാട്ടി.

എന്നാല്‍ തെറ്റ് പറ്റിയാതാണെന്നറിഞ്ഞിട്ടും ഈ നിമിഷം വരെ അത് തിരുത്താന്‍ തയ്യാറായില്ല. അദ്ദേഹം ബിജെപി പ്രവര്‍ത്തകനാണെന്നും ഇങ്ങനെ കള്ളം പറഞ്ഞ മാധ്യമങ്ങള്‍ക്കെതിരെ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും പിന്നെ ആ അമ്മ പറഞ്ഞത് നിങ്ങള്‍ കണ്ടതാണ്. തെറ്റു പറ്റാം, അബദ്ധത്തില്‍ പറ്റിയതാണെങ്കില്‍ മനോരമ ഇതിനകം മാപ്പ് ചോദിക്കണമായിരുന്നു. എന്തുകൊണ്ട് നിങ്ങളത് തിരുത്തിയില്ല. സിപിഎമ്മിനെ കുറിച്ച് ഇത്തരത്തില്‍ നട്ടാല്‍ കുരുക്കാത്ത ഒരു നുണ എന്തിന് പ്രക്ഷേപണം ചെയ്‌തെന്ന് അറിയണമെന്നും റഹീം പറഞ്ഞു. അതില്‍ മാപ്പ് പറയുന്നോ? അതോ ഉറച്ച് നില്‍ക്കുന്നുവോന്നും അദ്ദേഹം അവതാരകയോട് ചോദിക്കുന്നു.

ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് തെറ്റ്പറ്റിയതാണെന്ന് തുറന്ന് സമ്മതിച്ച് ഷാനി രംഗത്തെത്തിയത്. റഹീം പറഞ്ഞത് പോലെ നെടുമങ്ങാട് നിന്നാണ് ആ വാര്‍ത്ത വന്നത്. പ്രാദേശിക ലേഖകനാണ് സന്ദീപ് നായരുടെ അമ്മയുമായി സംസാരിച്ചത്. പല ക്ലിപ്പുകളുമായി അദ്ദേഹം മനോരമയുടെ സ്റ്റുഡിയോയിലേക്ക് അയച്ച ക്ലിപ്പില്‍ ആ അമ്മ പറയുന്ന സിപിഐഎമ്മിന്റെ അംഗമാണ് ബ്രാഞ്ച് മെമ്പര്‍ഷിപ്പുണ്ട് എന്ന് പറഞ്ഞത് ഇത് സന്ദീപ് നായരെക്കുറിച്ചാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആ വാര്‍ത്ത നല്‍കിയതെന്നും അവതാരക വിശദീകരിക്കുന്നു.

സംഭവിച്ചത് തെറ്റാണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് തിരുത്തിയില്ലെന്ന് റഹീം ചോദിച്ചു. ഇപ്പോഴും പ്രതി സിപിഎം പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞല്ലെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതെന്നും ശരിയാണോ തെറ്റാണോയെന്ന് നോക്കാതെ എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ വാര്‍ത്ത കൊടുത്തതെന്നും റഹീം അവതാരകയോട് ചോദിച്ചു. തെറ്റ് തുറന്നുസമ്മതിക്കുന്നുവെന്നായിരുന്നു മറുപടി.

Exit mobile version