ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച മുതല്‍ വിവാഹം; വിവാഹ ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും

തൃശ്ശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തത്ക്കാലം നിര്‍ത്തി വച്ചിരുന്ന വിവാഹബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും. കൗണ്ടറിലും ഗുഗിള്‍ ഫോം വഴി ഓണ്‍ലൈനായും ബുക്കിംഗിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.

അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടത്തും. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാകും കല്യാണമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വച്ചാകും വിവാഹം.

ഒരു വിവാഹ സംഘത്തില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങള്‍ മാത്രമേ നടത്തൂ എന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

Exit mobile version