സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24) ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ദുബായിയില്‍ നിന്നും നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെയാണ് മനോജ് മരണപ്പെട്ടത്.

നാല് ദിവസം മുന്‍പാണ് മനോജും സുഹൃത്തും ദുബായിയില്‍ നിന്നും നാട്ടിലെത്തിയത്. കൊട്ടാരക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് സ്രവപരിശോധനയ്ക്കായി കൊണ്ടു പോവാനിരിക്കെയാണ് പുലര്‍ച്ചെ മരണമടഞ്ഞത്. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലെ മൂന്നാമത്തെ കൊ വിഡ് മരണമാണ് മനോജിന്റേത്.ഇതോടെ സംസ്ഥാനത്ത് കൊാവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു.

Exit mobile version