കോവിഡ് പ്രതിരോധത്തിനായി ഒന്നരകോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത ചലച്ചിത്രതാരം മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ചാണ് താരം ഓക്സിജന്‍ കിടക്കകള്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍,വെന്റിലേറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കേരളത്തിനായി സംഭവന ചെയ്തത്.

ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചതായും വീണ ജോര്‍ജ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

വീണ ജോര്‍ജിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നത്. ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു

 

<iframe width=”720″ height=”480″ src=”https://www.youtube.com/embed/K9Yck4HuCVA” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Exit mobile version