തൃശ്ശൂര്‍ കൊരട്ടിയില്‍ കനത്തമഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്തമഴയിലും ചുഴലിക്കാറ്റിലും തൃശ്ശൂര്‍ കൊരട്ടി മേഖലയില്‍ വന്‍ നാശനഷ്ടം. ഇന്നലെ രാത്രിയാണ് വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം തുടങ്ങിയ മേഖലകളില്‍ ശക്തമായ കാറ്റ് വീശിയത്. ചുഴലിക്കാറ്റ് ഏകദേശം 5 മിനിറ്റോളം നീണ്ടുനിന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ശക്തമായ കാറ്റില്‍ വീടുകളുടെ മുകളിലെ ഷീറ്റുകളും മറ്റും പറന്നുപോയി. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറി ശക്തമായ കാറ്റില്‍ മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ശക്തമായ കാറ്റില്‍ പ്രദേശത്ത് നിരവധി മരങ്ങളാണ് വീണത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതവും, മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുത ബന്ധവും തകരാറിലായിരിക്കുകയാണ്. നിരവധി വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണിരിക്കുന്നത്.

Exit mobile version