ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

rain alert kerala | big news live

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതേ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം മഴ ശക്തമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 417 മീറ്ററായി. ഇതേ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 418 മീറ്റര്‍ ഉയരത്തില്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ചാലക്കുടി പുഴയിലേയ്ക്ക് വെള്ളം ഒഴുക്കുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

Exit mobile version