‘മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനപ്പുറം അതിജീവനമാണ് ഓഖി !’; വേറിട്ട രീതിയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്മാര്‍; വ്യത്യസ്ഥമായൊരു ഒത്തു ചേരല്‍

ലത്തീന്‍ അതിരൂപതയാണ് പരിപാടി സംഘടിപ്പിച്ചത്

തിരുവനന്തപുരം: വേറിട്ട രീതിയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്മാരുടെ ഒത്തുചേരല്‍. വള്ളത്തില്‍ ചിത്രം വരച്ചും കവിതചൊല്ലിയുമാണ് കലാകാരന്മാര്‍, മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. ഒരു വള്ളത്തിനിരുവശങ്ങളിലായി പ്രളയവും ഓഖിയും ചിത്രങ്ങളായി വരയ്ക്കപ്പെട്ടു. രാജേഷ് അമലിന്റെ നേതൃത്വത്തില്‍ തീരദേശത്തെ10 ചിത്രകാരന്‍മാരാണ് പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനവും ഓഖി അതിജീവനവും മനോഹരമായ ചിത്രങ്ങളാക്കി മാറ്റിയത്. ലത്തീന്‍ അതിരൂപതയാണ് പരിപാടി സംഘടിപ്പിച്ചത്.

മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനപ്പുറം അതിജീവനമാണ് ഓഖി എന്നാണ് ഈ കൂട്ടായ്മ പകര്‍ന്നു നല്‍കുന്ന സന്ദേശം. പ്രളയത്തെയും ഓഖിയേയും കവിതകളാക്കുകയും ചെയ്തു.മാത്രമല്ല  കവിയരങ്ങും നടന്നു. പരിപാടിയില്‍ തീരത്തിന്റെ പരമ്പരാഗത നാടന്‍പാട്ടുകളും പാടി.

Exit mobile version