കോതമംഗലം പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു

പൂയംകുട്ടി: കോതമംഗലം പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. കിണറ്റിന് അരികിലുള്ള തിട്ട പൊളിച്ചാണ് വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് കാട്ടാനയെ രക്ഷിച്ചത്.

മണ്‍തിട്ടയില്‍ പല തവണ കാല്‍വഴുതി കാട്ടാന താഴെ വീണ് പോയെങ്കിലും ഒടുവില്‍ ദേഹം മുഴുവന്‍ മണ്ണു പുരണ്ട് വലിഞ്ഞ് മുകളില്‍ കയറി. രക്ഷപ്പെട്ട് പോകുന്ന വഴിക്ക് റോഡരികരില്‍ നിര്‍ത്തിയിരുന്ന ബൈക്ക് തട്ടിമറിച്ചാണ് ആന പോയത്.

ഇന്ന് പുലര്‍ച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. കിണറ്റില്‍ വീണ ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്.

Exit mobile version