അവധി ദിനത്തിലും തീര്‍ത്ഥാടകത്തിരക്ക് ഇല്ലാതെ ശബരിമല

അപ്പം, അരവണ എന്നിവയുടെ വില്‍പ്പനയിലും വലിയ രീതിയില്‍ കുറവുണ്ടായി

ശബരിമല : ഞായറാഴ്ചയായ ഇന്നുപോലും ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് ഇല്ല. മണ്ഡലകാലം തുടങ്ങിയതിനുശേഷമുള്ള എല്ലാ അവധി ദിവസങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്നിരിക്കുന്നത്.

കൂടാതെ അപ്പം, അരവണ എന്നിവയുടെ വില്‍പ്പനയിലും വലിയ രീതിയില്‍ കുറവുണ്ടായി. ഈ കുറവ് ശബരിമലയിലെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഇന്ന് ഉച്ചവരെയുളള കണക്ക് പ്രകാരം ഇരുപത്തിഎണ്ണായിരത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് സന്നിധാനത്ത് എത്തിയത്.

Exit mobile version